Latest Updates

സ്വന്തം ബാങ്കിന്റെ എടിഎമ്മില്‍  നിന്ന് തന്നെയാണോ നിങ്ങള്‍ പണം എടുക്കുന്നതും മറ്റ് ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നതും.  എടിഎം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. അതതു ബാങ്കുകളുടെ എ.ടി.എമ്മില്‍ മാസം അഞ്ച് ഇടപാടുകള്‍ മാത്രമേ നിങ്ങള്‍ക്ക് സൗജന്യമായി നടത്താനാകൂ. സൗജന്യ പരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസ് കൂട്ടി. നിലവില്‍ പ്രതിമാസം സ്വന്തം ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് അഞ്ച് ഇടപാടുകളും മറ്റ് ബാങ്കുകളില്‍ മൂന്ന് ഇടപാടുകളും നടത്താനാണ് അനുമതിയുള്ളത്. ഓഗസ്റ്റ് ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് 15 രൂപയില്‍നിന്ന് 17 രൂപയായും സാമ്പത്തികമല്ലാത്ത ഇടപാടുകള്‍ക്കുള്ള അഞ്ച് രൂപ ആറ് രൂപയായും കൂടി.  ആര്‍ബിഐ അനുമതി നല്‍കിയതോടെയാണ് എ.ടി.എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. ചാര്‍ജുകളില്‍ മാറ്റം വരുത്തിയിട്ട് വര്‍ഷങ്ങളായെന്ന വാദം ആര്‍.ബി.ഐ മുഖവിലക്കെടുക്കുകയായിരുന്നു. 

ഉയര്‍ന്ന ഇന്റര്‍ചെയ്ഞ്ച് ചാര്‍ജുകളും എടിഎം പ്രാവര്‍ത്തിക ചെലവും കണക്കിലെടുത്താണ് വര്‍ധന.  സ്വന്തം  ബാങ്കിന്റെ എ ടി എമ്മിലൂടെ അല്ലാതെ ഒരാള്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ അക്കൗണ്ടുടമയുടെ ബാങ്ക് എടിഎം ഉടമയായ ബാങ്കുകള്‍ക്ക് ചാര്‍ജ് നല്‍കണം. ഇതാണ് ഇന്റര്‍ചേയ്ഞ്ച് ഫീസ്.ഏത് എടിഎമ്മില്‍ നിന്നും അക്കൗണ്ടുടമകള്‍ക്ക് പണം സ്വീകരിക്കാം. ഒപ്പം ബാലന്‍സ് തിരയുന്നതടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടത്താം.  

Get Newsletter

Advertisement

PREVIOUS Choice