Latest Updates

19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് മെയ് 1 മുതല്‍ 2,253 രൂപയില്‍ നിന്ന് 102 രൂപ വര്‍ധിപ്പിച്ചു. എന്‍ഐയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 2,253 രൂപയില്‍ നിന്ന് ഇതോടെ  2,355.50 രൂപയായി. .

5 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില 655 രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില മെയ് 1-ന് മാറ്റമില്ലാതെ തുടര്‍ന്നു. 2021 ഒക്ടോബറിനു ശേഷം പാചക വാതക സിലിണ്ടറിന്റെ വില 2022 മാര്‍ച്ചില്‍ വര്‍ധിപ്പിച്ചിരുന്നു.  അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നിട്ടും വിലകള്‍ മരവിച്ച നിലയിലായിരുന്നു.

ഇന്ധനവിലയു ംപാചകവാതകവിലയും അടിക്കടി ഉയരുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും വിലവര്‍ദ്ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വിലവര്‍ദ്ധന ഹോട്ടലുകളിലെ ഭക്ഷണങ്ങളുടെ നിരക്കിനെയും ബാധിച്ചേക്കും. പാചകവാതക- ഇന്ധന വിലവര്‍ദ്ധനവിനെതിരെ അെതിശക്തമായ വിമര്‍ശനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നേരിടുന്നത്. അടുത്തിടെ ഇന്ധനവിലവര്ദ്ധനവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളെ പഴിചാരിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു..

 

Get Newsletter

Advertisement

PREVIOUS Choice