Latest Updates

ബോക്‌സ് ഓഫീസിൽ വൻ പരാജയമായി ഷംഷേര. 12-ാം ദിവസം ബോക്‌സ് ഓഫീസിൽ ചിത്രം നേടിയത് വെറും 0.7 കോടി രൂപയാണ്. രൺബീർ കപൂറിന്റെ ഏഴാമത്തെ ഫ്ലോപ്പ് ചിത്രമാണിത്.

ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ബോക്‌സ് ഓഫീസ് പ്രകടനം എല്ലായിടവും ശരാശരി മാത്രമായിരുന്നു.രൺബീർ കപൂർ, വാണി കപൂർ, സഞ്ജയ് ദത്ത് തുടങ്ങിയവർ പ്രധാനകഥാപാത്രത്തിലെത്തിയ  ഷംഷേര ബോക്‌സ് ഓഫീസിൽ ഓടിയത് ശരാശരിയിലും താഴെയായിരുന്നു. ചിത്രത്തിന് പൊതുവേ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത്. ചൊവ്വാഴ്ച .70 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. 12 ദിവസം കൊണ്ട് 50 കോടി തികയ്ക്കാൻ പോലും ഷംഷേരയ്ക്ക് കഴിഞ്ഞില്ല.

സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിനെതിരെയുള്ള  രൺബീർ കപൂർ അവതരിപ്പിക്കുന്ന അവതരിപ്പിക്കുന്ന ഷംഷേരയാണ് ചിത്രത്തിലെ കഥാതന്തു. ശുദ്ധ് സിംഗ് എന്ന ദുഷ്ടനും കഠിനഹൃദയനുമായ മനുഷ്യന്റെ വേഷമാണ് സഞ്ജയ് ദത്തിന്ർറേത്. 1800-ലെ സാങ്കൽപ്പിക നഗരമായ കാസയെ കേന്ദ്രീകരിച്ചാണ് ഈ സിനിമ നടക്കുന്നത്, അവിടെ ഒരു ഗോത്രവർഗത്തിൽപ്പെടുന്ന ഒരു യോദ്ധാവ്  തടവിലാക്കുകയും അടിമയാക്കുകയും ക്രൂരനായ ശുദ്ധ് സിംഗാൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. പിന്നീട്  നേതാവായി മാറുന്ന അടിമയെ കേന്ദ്രീകരിച്ചാണ് കഥ. ഷംഷേരയിൽ റോണിത് റോയ്, സൗരഭ് ശുക്ല, അശുതോഷ് റാണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice