Latest Updates

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സിനിമ എടുക്കുമെന്ന്  നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. എന്നാൽ അത് ഇപ്പോൾ ഇല്ലെന്നും എപ്പോഴെങ്കിലും നടക്കുമെന്നും ധ്യാൻ പറഞ്ഞു. 

ധ്യാനിന്റെ പുതിയ ചിത്രമായ ഉടലിന്റെ പ്രൊമോഷന്‍ വേദിയിലാണ് ധ്യാന്‍ പ്രണവ് ചിത്രത്തെ കുറിച്ചുള്ള രഹസ്യം പങ്കുവെച്ചത്. എന്നാൽ ആറ് ഉടനെ സംഭവിക്കില്ലെന്നും എപ്പോഴെങ്കിലും നടക്കുമെന്നും ധ്യാൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന സൂചനയും ധ്യാൻ നൽകി. 

അതുപോലെ തന്നെ ദുൽഖറിനെ നായകനാക്കി സിനിമ ചെയ്യുന്ന കാര്യവും ധ്യാൻ പങ്കു വച്ചു.   കുറച്ച് സിനിമയില്‍ അഭിനയിച്ചിട്ട് അവരുമായി കണ്ട് സംസാരിച്ച് കഥകള്‍ പറയനാമെന്നും ധ്യാൻ പറഞ്ഞു.  ചേട്ടൻ വിനീത് ശ്രീനിവാസന്റെ പിന്നാലെ ചലച്ചിത്ര മേഖലയിലേക്ക് എത്തി സ്വന്തമായി കിരീടം കണ്ടെത്തിയ വ്യക്തിയാണ് ധ്യാൻ. മലയാളികളുടെ പ്രിയനടൻ ശ്രീനിവാസന്റെ രണ്ടു മക്കളുടെയും പ്രതിഭ തിരിച്ചറിഞ്ഞ മലയാളികൾ ഇരുവരെയും കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു 

Get Newsletter

Advertisement

PREVIOUS Choice