Latest Updates

റഷ്യന്‍ ആക്രമണത്തിനെതിരെ ലോകത്തെ അണിനിരത്താനുള്ള ശ്രമങ്ങളില്‍  അമേരിക്ക ഇന്ത്യയുമായി അടുത്ത ബന്ധം തുടരുകയാണെന്ന് വൈറ്റ് ഹൗസ്.   
'റഷ്യന്‍ ആക്രമണത്തിനെതിരെ ലോകത്തെ അണിനിരത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളില്‍ ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് തുടരുന്നു. അതിനര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ നടപ്പിലാക്കുകയും പാലിക്കുകയും ചെയ്യുക എന്നതാണ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. 

ഇക്കാര്യം  സംസാരിക്കാന്‍ യുഎസ് ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ദിലീപ് സിംഗ് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നെന്നും അവര്‍ പറഞ്ഞു. റഷ്യന്‍ ആക്രമണത്തിനെതിരെ സംസാരിക്കാന്‍ മറ്റ് രാാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അമേരിക്ക തുടരുമെന്നും ജെന്‍ സാക്കി വ്യക്തമാക്കി. 
 COVID19 പ്രതിസന്ധിയില്‍  കഴിഞ്ഞ 15 മാസത്തിനിടെ ആവശ്യമായ സന്ദര്‍ഭങ്ങളിലൊക്കെ  വാക്‌സിന്‍ വിതരണത്തില്‍ ഉള്‍പ്പെടെ അമേരിക്കയും    ഇന്ത്യയും പ്രധാന പങ്കാളികളാണ്. ഇന്ത്യയോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഉറപ്പായും തുടരുമെന്നും  സാകി പറഞ്ഞു. 

ഭാവിയില്‍ ഇന്ത്യ, ഓസ്ട്രേലിയ എന്നീ രണ്ട് ക്വാഡ് രാജ്യങ്ങളില്‍ പ്രസിഡണ്ട് ബൈഡന്‍ ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും അവര്‍ പറഞ്ഞു. ഈ മാസം അവസാനം ജപ്പാനും  ദക്ഷിണ കൊറിയയുമാണ്  ബൈഡന്‍ സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ സന്ദര്‍ശനം എന്നായിരിക്കും എന്നത് കൃത്യമായി ഇപ്പോള്‍ പറയാനാകില്ലെന്നും  വെറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. 

Get Newsletter

Advertisement

PREVIOUS Choice