Latest Updates

ഐസ്‌ലാൻഡിന്റെ തലസ്ഥാനമായ റെയ്‌ക്‌ജാവിക്കിന് സമീപമുള്ള ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലാവാ പ്രവാഹം തുടരുന്നു. ഇതിൻറെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

 അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന് ശേഷം അടിയന്തര പദ്ധതികൾ സജീവമാക്കിയതായി ഐസ്‌ലാൻഡിക് കാലാവസ്ഥാ ഓഫീസ് അറിയിച്ചു.  തിളങ്ങുന്ന ലാവാ പ്രവാഹം കാണാൻ ആളുകൾ കൂട്ടത്തോടെ ഇവിടെ എത്തുന്നുണ്ട്. പ്രാദേശിക വാർത്താ ഔട്ട്‌ലെറ്റുകളുടെ ചിത്രങ്ങളും ലൈവ് സ്ട്രീമുകളും ഫാഗ്രഡാൽസ്‌ഫ്‌ജാൽ പർവതത്തിന്റെ വശത്തുള്ള ഭൂമിയിലെ വിള്ളലിൽ നിന്ന് ലാവയും പുകയും തുപ്പുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. , കഴിഞ്ഞ വർഷം ഇത്  ആറ് മാസം നീണ്ടുനിന്നിരുന്നു..

റെയ്‌ക്‌ജാവിക്കിന്റെ തെക്ക്-പടിഞ്ഞാറ് റെയ്‌ക്‌ജാൻസ് ഉപദ്വീപിലെ ഫഗ്രഡാൽസ്‌ഫ്‌ജാൽ പർവതത്തിന് സമീപമാണ് സ്‌ഫോടനം ആരംഭിച്ചത്. ഗെൽഡിംഗഡലൂർ താഴ്‌വരയിലെ ഒരു വിള്ളലിൽ നിന്ന് ലാവ സ്‌പ്രേ ചെയ്യുന്നതിനൊപ്പം തിളങ്ങുന്ന മാഗ്മ ഉയർന്നുവരുന്നതിന് മുമ്പ് ഭൂമിയിൽ നിന്ന് വെളുത്ത പുക ഉയർന്നു.

നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കില്ലെങ്കിലും വിഷവാതകങ്ങൾ കാരണം വിനോദസഞ്ചാരികളും താമസക്കാരും പ്രദേശം ഒഴിവാക്കണമെന്ന് സിവിൽ പ്രൊട്ടക്ഷൻ ആൻഡ് എമർജൻസി മാനേജ്‌മെന്റ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

സ്ഥിതിഗതികൾ വിലയിരുത്താൻ ഹെലികോപ്റ്ററുകൾ അയച്ചെങ്കിലും സൈറ്റിന് മുകളിലൂടെ വിമാനങ്ങൾ പറക്കുന്നത് നിരോധിക്കാൻ "കോഡ് റെഡ്" പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഐഎംഒ അറിയിച്ചു.

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 2010-ൽ മഞ്ഞുമൂടിയ Eyjafjallajokull അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ  100,000 വിമാനങ്ങൾ നിർത്തി വയ്ക്കേണ്ടി വന്നിരുന്നു.നൂറുകണക്കിന് ഐസ്ലാൻഡുകാരെ അവരുടെ വീടുകളിൽ നിന്ന് നിർബന്ധമായി ഒഴിപ്പിക്കേണ്ടിയും വന്നു. എന്നാൽ ഇത്തവണ  അന്തരീക്ഷത്തിലേക്ക് കൂടുതൽ ചാരമോ പുകയോ പടരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

https://twitter.com/i/status/1554993365779116033

Get Newsletter

Advertisement

PREVIOUS Choice