Latest Updates

കാറിൽ നിന്ന് താഴേക്ക് വീഴുന്ന ഒരു കുട്ടിയുടെ ഞെട്ടിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ട്രാഫിക് ജംഗ്ഷനിൽ കാറിന്റെ ചില്ലിൽ നിന്ന് പിഞ്ചുകുഞ്ഞ് വീഴുന്ന വീഡിയോ ചൈനയിലെ നിംഗ്ബോയിൽ നിന്നുള്ളതാണ്.

തിരക്കേറിയ റോഡിൽ വെച്ചാണ് സംഭവം നടന്നത് എന്നത് എടുത്തുപറയേണ്ടതാണ്. മാത്രമല്ല, കുഞ്ഞിനെ എടുക്കാൻ കാർ ഡ്രൈവർ കാർ നിർത്തിയില്ല. കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തിയ മറ്റുള്ളവർ റോഡ് മുറിച്ചുകടക്കുകയായിരുന്നു. വീഴ്ചയിൽ നിന്ന് കുഞ്ഞ് രക്ഷപ്പെട്ടു.

സിറാജ് നൂറാനി ട്വിറ്ററിൽ വീഡിയോ അപ്ലോഡ് ചെയ്തു. വീഡിയോയിൽ, ഒരു ട്രാഫിക് പോയിന്റിൽ കാർ വേഗത കുറയ്ക്കുന്നതും, വേഗത കുറഞ്ഞ വാഹനത്തിൽ നിന്ന് കുഞ്ഞ് ചാരിയിരിക്കുന്നതും കാണാം. നിമിഷങ്ങൾക്കകം പുറത്തേക്ക് ചാഞ്ഞ കുഞ്ഞ് കാറിൽ നിന്ന് താഴേക്ക് വീഴുന്നത് കാണാം. താഴെ വീണകുഞ്ഞ് കരയുന്നതിനിടയിൽ ഇതൊന്നുമറിയാതെ  ഡ്രൈവർ കാർ മുന്നോട്ടെടുക്കുന്നു. അതേസമയം മറ്റ് വാഹനങ്ങൾ നിർത്തി കുഞ്ഞിനെ രക്ഷിക്കാൻ അവസരമൊരുക്കുന്നുമുണ്ട്.

ദ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നതനുസരിച്ച്, അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോൾ പിഞ്ചുകുഞ്ഞിന് ചെറിയ പരിക്കേ ഉണ്ടായിരുന്നുള്ളൂ. ട്രാഫിക് കവലയിലെ സിസിടിവി ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

https://twitter.com/i/status/1554852008904888322

Get Newsletter

Advertisement

PREVIOUS Choice