Latest Updates

ബുധനാഴ്ച പുലർച്ചെ കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ  ശക്തമായ ഭൂകന്പത്തിൽ 1,000 പേർ കൊല്ലപ്പെടുകയും 1,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ദശാബ്ദങ്ങളിൽ രാജ്യത്തെ ഏറ്റവും മാരകമായ ഭൂകമ്പങ്ങളിലൊന്നാണിതെന്ന് സർക്കാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള വിദൂര പ്രദേശത്ത് നിന്നുള്ള വിവരങ്ങൾ കിട്ടുക ആദ്യം ദുഷ്കരമായിരുന്നു.  എന്നാൽ പരുക്കൻ പർവതങ്ങൾക്കിടയിൽ കുടുങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള ആദ്യകാല ഫൂട്ടേജുകളിൽ  ഇടിഞ്ഞുവീഴാറായ കല്ലും ചെളിയും നിറഞ്ഞ വീടുകളുടെ അവശിഷ്ടങ്ങൾ കാണാം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. 
 

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഗവൺമെന്റിനെ വലിയ പ്രതിസന്ധിയിലാക്കുന്നതാണ് ദുരന്തം.  യുഎസും അതിന്റെ നാറ്റോ സഖ്യകക്ഷികളും രാജ്യത്ത് നിന്ന് പിന്മാറാൻ തയ്യാറെടുക്കുന്നതിനിടെ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ ലോകാരാഷ്ട്രങ്ങൾ അഫ്ഗാനിസ്ഥാനോടുള്ള സൌഹൃദം അവസാനിപ്പിക്കുകയായിരുന്നു. സാന്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും അടിസ്ഥാനസൌകര്യങ്ങളുടെ അഭാവവും കാരണം രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ നേരിടേണ്ടി വരുന്ന പ്രകൃതി ദുരന്തത്തെ താലിബാൻ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ആശങ്ക.

നിരവധി അന്താരാഷ്ട്ര സഹായ ഏജൻസികൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പോയതിനാൽ പ്രതികരണം സങ്കീർണ്ണമാകാൻ സാധ്യതയുണ്ട്. കൂടാതെ, മിക്ക ഗവൺമെന്റുകളും താലിബാനുമായി നേരിട്ട് ഇടപെടുന്നതിൽ ജാഗ്രത പുലർത്തുന്നു, ഇത് പ്രകൃതി ദുരന്തങ്ങൾക്ക് ശേഷം സാധാരണയായി അയയ്‌ക്കുന്ന അടിയന്തര സഹായത്തിന്റെയും ടീമുകളുടെയും വിന്യാസം മന്ദഗതിയിലാക്കിയേക്കാവുന്ന ഒരു വിമുഖതയാണ്. അതേസമയം ഒരിക്കലും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്ദ്‌സാദ സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്. , “അന്താരാഷ്ട്ര സമൂഹവും എല്ലാ മാനുഷിക സംഘടനകളും ഈ മഹാദുരന്തത്തിൽ അകപ്പെട്ട അഫ്ഗാൻ ജനതയെ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങളുടെ പാവപ്പെട്ട ജനങ്ങളെ പരീക്ഷണങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കാൻ  ദൈവത്തോട് അപേക്ഷിക്കുന്നു എന്നും  താലിബാൻ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

Get Newsletter

Advertisement

PREVIOUS Choice