Latest Updates

വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഒരു ചെറിയ കുഗ്രാമത്തിൽ നിന്നുള്ള  ഒരു കൂട്ടം സ്ത്രീകൾ ദേശീയ പതാകകൾ നിർമിക്കുന്ന തിരക്കിലാണ്.  75-ാം സ്വാതന്ത്ര്യ ദിനത്തിൽ "ഹർ ഘർ തിരംഗ" കാമ്പയിനിനായി രാജ്യത്തുടനീളമുള്ള വീടുകളിലും ഓഫീസുകളിലും ഉയർത്താനുള്ള പതാകകളാണ് ഇവ. ഈ പതാകകളിൽ നിർമ്മിച്ചിരിക്കുന്ന അശോകചക്രം പരമ്പരാഗത കാശ്മീരി കരകൗശലവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഈ ദേശീയ പതാകകളുടെ സവിശേഷത.

കവാരിയിലെയും കുനൻ പോഷ്‌പോര വില്ലേജിലെയും 50 ഓളം സ്ത്രീകൾ ഇന്ത്യൻ സൈന്യത്തിന്റെ പിന്തുണയോടെ ഈ സംരംഭത്തിനായി ഒത്തുചേർന്നു. ഓർഡറുകൾ പ്രവഹിക്കുന്നതിനാൽ ഇവർ  രാവും പകലും പതാകകൾ നിർമാണത്തിനായി ചെലവഴിക്കുകയാണ്. സ്റ്റിച്ചിംഗ് മെഷീനുകൾ, അസംസ്‌കൃത വസ്തുക്കൾ തുടങ്ങി എല്ലാ സാധനങ്ങളും എത്തിച്ചു നൽകിയ ഇന്ത്യൻ സൈന്യത്തിന് ഇവർ നന്ദി പറഞ്ഞു. ഇന്ത്യൻ ദേശീയ പതാക നിർമിക്കാനായതിൽ അങ്ങേയറ്റം സന്തോഷിക്കുന്നതായും ഇവർ പറഞ്ഞു.  

“ഞാൻ ഒരു ദിവസം ഏകദേശം 100 പതാകകൾ നിർമ്മിക്കുന്നു, ഈ ദിവസങ്ങളിൽ ഞങ്ങൾ വളരെ കഠിനാധ്വാനം ചെയ്യുന്നു, കാരണം തങ്ങൾക്ക് പൂർത്തിയാക്കാൻ വലിയ ഓർഡർ ഉണ്ടെന്നും ദിവസം നൂറ് പതാകകൾ വരെ ഒരാൾ നിർമിക്കുമെന്നും ഈ സ്ത്രീകൾ പറയുന്നു. രാജ്യം മുഴുവൻ ഈ പതാകകൾ എത്തണമെന്നാണ് ഇവരുടെ ആഗ്രഹം.  ഇന്ത്യൻ ആർമിയുടെ സഹായത്തോടെ ഈ സ്ത്രീകൾ ഇ-കൊമേഴ്‌സിലേക്ക് കടക്കാനും ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കൾക്കായി അവരുടെ ഉൽപ്പന്നങ്ങൾ സ്ഥാപിക്കാനും തയ്യാറാണെന്നും ഇവർ പറയുന്നു

Get Newsletter

Advertisement

PREVIOUS Choice