Latest Updates

ജനാധിപത്യ രാജ്യത്തിലെ അവസാന വോട്ടവകാശവും പൂര്‍ത്തിയാക്കി 105 വയസുകാരന്‍ വിട പറഞ്ഞു. വോട്ട് ചെയ്യണമെന്ന അവസാന ആഗ്രഹം പൂര്‍ത്തീകരിച്ച് 30 മിനിറ്റിനുള്ളില്‍ലാണ് 105 വയസുകാരന്‍ വരണ്‍സാഹു മരിച്ചത്. ഝാര്‍ഖണ്ഡില്‍ ഹസാരിബാഗ് ജില്ലയിലെ പര്‍താപൂര്‍ ഗ്രാമവാസിയായ വരണ്‍സാഹു ആണ് ശനിയാഴ്ച തന്റ അവസാന ആഗ്രഹവും സാധിച്ച് മടങ്ങിയത്.

ത്സാര്‍ഖണ്ഡില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തനിക്കും വോട്ട് ചെയ്യണമെന്ന ആഗ്രഹം വരണ്‍സാഹു കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങേണ്ടെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍, സാഹു തന്റെ ആവശ്യത്തില്‍ ഉറച്ച് നിന്നതോടെ വീട്ടുകാരും വഴങ്ങി.

ഒരു കാര്‍ വാടകക്കെടുത്ത് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഉത്ക്രാമിത് വിദ്യാലയത്തിലെ 256-ാം നമ്പര്‍ പോളിങ് ബൂത്തിലേക്ക് കുടുംബാംഗങ്ങള്‍ വരണ്‍സാഹുവിനെ എത്തിച്ചു. വോട്ട് ചെയ്ത സന്തോഷത്തോടെ വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും 30 മിനിറ്റിനുള്ളില്‍ അദ്ദേഹം മരണത്തിന് കീഴങ്ങി. 1917 ജൂണ്‍ 17നാണ് വരണ്‍സാഹുവിന്റെ ജനനം.

Get Newsletter

Advertisement

PREVIOUS Choice