Latest Updates

സംസ്ഥാനത്ത് നാളെമുതല്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ മുതല്‍ വ്യാഴാഴ്ച വരെ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യത. എന്നാല്‍ ഈയാഴ്ച അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം തുടങ്ങുന്നതിനുള്ള അനുകൂല സാഹചര്യമുള്ളതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

ഈ മാസം 27ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ് നേരത്തേയുള്ള പ്രവചനം. നിലവിലെ സാഹചര്യത്തില്‍ അതില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് തടസമില്ല. അതിനിടെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ മൂന്ന് ഡാമുകളില്‍ റെഡ് അലര്‍ട്ട് നല്‍കി. തൃശൂരിലെ പെരിങ്ങല്‍ക്കുത്ത്, ഇടുക്കിയിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളിലാണ് ഇന്ന് രാവിലെ റെഡ് അലര്‍ട്ട് നല്‍കിയത്. ഇവിടെ ജലം പുറത്തേക്ക് വിടുന്നുണ്ട്.

Get Newsletter

Advertisement

PREVIOUS Choice