Latest Updates

കേരളത്തിൽ ഗൂഗിൾ മാപ്‌സ് പിന്തുടർന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ കുടുംബം പതിച്ചത്  കനാലിൽ.  ഗൂഗിൾ മാപ്‌സ് നിർദേശപ്രകാരമായിരുന്നു ഡ്രൈവർ വണ്ടിയോടിച്ചിരുന്നത്. അതേസമയം മാപ്പ് നയിക്കുന്നത് ഒരു കനാലിലേക്കാണെന്നത് ഡ്രൈവർ അറിഞ്ഞിരുന്നുമില്ല. കാർ  നേരെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഭാഗ്യവശാൽ, കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ കനാലിലേക്ക് മറിഞ്ഞു വീഴുന്നത് കണ്ട് പരിസരവാസികൾ ഓടിക്കൂടിയാണ് വീട്ടുകാരെ രക്ഷിച്ചത്. അവർ കാർ കയറുകൊണ്ട് കെട്ടി വെള്ളത്തിൽ നിന്ന് പുറത്തെടുത്തു.

- ഡോ. സോണിയയും മൂന്ന് മാസം പ്രായമുള്ള മകളും അമ്മ സോസമ്മയും മറ്റൊരു ബന്ധുവും അടങ്ങുന്ന സംഘമാണ് വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.  കുമ്പനാട്ടേക്ക് പോകുകയായിരുന്നു ഇവർ.  പാറച്ചാലിനടുത്തുള്ള ഒരു കനാലിൽ എത്തിയപ്പോൾ നേരെ ഡ്രൈവ് ചെയ്യാൻ മാപ്‌സ് നിർദ്ദേശിച്ചു. എന്നാൽ, റോഡിന്റെ വളവ് ഡ്രൈവർക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല, ഈ ആശയക്കുഴപ്പത്തിനിടെ കനാലിൽ മുങ്ങി.

മുൻകാലങ്ങളിലും ഗൂഗിൾ നാവിഗേഷൻ കാരണം ആളുകൾക്ക് അവരുടെ ലക്ഷ്യസ്ഥാനം നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ അപകടത്തിൽപ്പെടുകയോ ചെയ്ത  നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, മിനസോട്ടയിലെ (യുഎസ്) മിനിയാപൊളിസിൽ താമസിക്കുന്ന ഒരാൾ, തണുത്തുറഞ്ഞ മിസിസിപ്പി നദിക്ക് മുകളിലൂടെ പോകാൻ ഗൂഗിൾ മാപ്‌സ് പറഞ്ഞതായി പരാതിപ്പെട്ടിരുന്നു. കോതമംഗലത്തിനടുത്ത് ഗൂഗിൾമാപ്പ് നോക്കി വന്ന കാർ യാത്രക്കാർ  റോഡ് വെട്ടിമുറിച്ചത് അറിയാതെ അപകടത്തിൽപ്പെട്ട സംഭവവും അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice