Latest Updates

ഒരു യാത്രക്കാരന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ വിമാനങ്ങൾ അടിയന്തരമായി ഇറക്കുന്ന സംഭവങ്ങൾ അടിക്കടി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ ഫ്ലൈറ്റിൽ ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?

വളരെ അപൂർവമായി മാത്രം നടക്കുന്ന സംഭവമാണിത്. പക്ഷേ വ്യോമയാന വ്യവസായത്തിൽ  ഇത് തികച്ചും പുതിയതല്ല. ഒരു വിമാനത്തിൽ അത്തരത്തിലുള്ള എന്തെങ്കിലും സംഭവം ഉണ്ടായാൽ, എയർലൈനുകളും വിമാനത്തിലുള്ള ഉദ്യോഗസ്ഥരും പാലിക്കേണ്ട ചില പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും ഉണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്.  അതിനാൽ ആവശ്യമെങ്കിൽ വൈദ്യസഹായം നൽകുക എന്നതാണ് എയർലൈൻ ജീവനക്കാർ സ്വീകരിക്കുന്ന ആദ്യപടി.

 

മെഡിക്കൽ എമർജൻസി സമയത്ത് പ്രാഥമിക ചികിത്സ  നൽകാൻ എയർലൈനിന്റെ സ്റ്റാഫിനെ പരിശീലിപ്പിക്കുന്നു, ആവശ്യമെങ്കിൽ, ഓൺ‌ബോർഡിലെ മെഡിക്കൽ പ്രൊഫഷണലുകളെ സഹായത്തിനായി വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവൻ ആസന്നമായ അപകടത്തിലാണെങ്കിൽ, സാഹചര്യം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ ഓക്സിജൻ മാസ്കുകളും ഡീഫിബ്രിലേറ്ററുകളും ഉപയോഗിക്കുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടാൽ, മരിച്ചയാളുടെ മൃതദേഹം ക്യാബിൻ ക്രൂ മാന്യമായ രീതിയിൽ സൂക്ഷിക്കണം.

വിമാനത്തിന്റെ വഴിതിരിച്ചുവിടൽ

ആരെങ്കിലും ഇതിനകം മരിച്ചിട്ടുണ്ടെങ്കിലും അല്ലെങ്കിൽ അവരുടെ ജീവൻ അപകടത്തിലാണെങ്കിലും, വിമാനം വഴിതിരിച്ചുവിടുക എന്നതാണ് സാധാരണ നടപടി. കൂടുതൽ ആഴത്തിലുള്ള വൈദ്യസഹായം ലഭ്യമാകുമ്പോൾ വിമാനത്തെ എത്രയും വേഗം ലാൻഡ് ചെയ്യാൻ ഇത് പ്രാപ്തമാക്കുന്നു. ചികിത്സാസാധ്യതകൾക്കായി പോരാടുന്ന ഒരു വ്യക്തിയെ ഇത് കാര്യമായി ബാധിക്കും. എന്നിരുന്നാലും, ഇത്തരം സങ്കീർണമായ സാഹചര്യങ്ങൾക്കുള്ള പ്രോട്ടോക്കോളുകൾ ഓരോ എയർലൈനിലും വ്യത്യാസപ്പെടാം.

ചില സന്ദർഭങ്ങളിൽ, ദുരിതത്തിലായ യാത്രക്കാരനെ പ്രാദേശിക ഡോക്ടർമാക്ക് കൈമാറാൻ കഴിയും. അത്തരം സന്ദർഭങ്ങളിൽ, ഡോക്ടർമാട യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കും, കൂടാതെ ആവശ്യമായ വൈദ്യസഹായത്തിനും പുനർ-ഉത്തേജന ശ്രമങ്ങൾക്കുമായി രോഗിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൈദ്യസഹായം ആവശ്യമുള്ള യാത്രക്കാരെ വൈദ്യസഹായത്തിനായി ആശുപത്രിയിലെത്തിച്ച സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ജൂൺ 21 ന്, ഒരു രോഗിയായ യാത്രക്കാരന് വൈദ്യസഹായം നൽകുന്നതിനായി ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ഗോവയിലേക്ക് തിരിച്ചുവിട്ടിരുന്നു.

Get Newsletter

Advertisement

PREVIOUS Choice