Latest Updates

പുതിയ ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി പാക്കിസ്ഥാന്‍ നാലാം സ്ഥാനത്ത് എത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരിയതാണ് പാക്കിസ്ഥാന് നേട്ടമായത്. ഇന്ത്യയേക്കാള്‍ ഒരു പോയന്റാണ് പാക്കിസ്ഥാന് കൂടുതലുള്ളത്.

പാക്കിസ്ഥാന് 106 റെയ്റ്റിങ്ങ് പോയന്റും ഇന്ത്യക്ക് 105 റെയ്റ്റിങ്ങ് പോയന്റുമാണുള്ളത്.125 റെയ്റ്റിങ്ങ് പോയന്റും 1,505 പോയിന്റുമുള്ള ന്യുസിലാന്റാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് രണ്ടും ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്. വെസ്റ്റ് ഇന്‍ഡിസിനെതിരെയുള്ള ഏകദിന പരമ്പര നേടിയ പാക്കിസ്ഥാന്‍ ഇംഗ്ലണ്ട് സിംബാവെ ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെയും പരമ്പര നേടിയിരുന്നു. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്തും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തുമാണ്.

Get Newsletter

Advertisement

PREVIOUS Choice