Latest Updates

തിരുവനന്തപുരം: ഇ-ചലാന്‍ റദ്ദാക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്. ചില സോഷ്യല്‍ മീഡിയ ചാനലുകളില്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും വസ്തുതാ വിരുദ്ധമാണിതെന്നും എംവിഡി അറിയിച്ചു. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുടെ പേരില്‍ ഈ വകുപ്പിലെ വാഹനങ്ങള്‍ക്കെതിരെ പോലും പുറപ്പെടുവിച്ച ചലാനുകള്‍ വകുപ്പ് ഗൗരവമായി കാണുന്നു. ഒരിക്കല്‍ പുറപ്പെടുവിച്ച ചലാനുകള്‍ റദ്ദാക്കാന്‍ ബഹുമാനപ്പെട്ട കോടതികള്‍ക്ക് മാത്രമേ നിയമപരമായ അധികാരം ഉള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മാത്രം ഉദ്ദേശിച്ചാണ് ഈ വ്യാജവാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നതെന്നും എംവിഡി കുറിച്ചു.

Get Newsletter

Advertisement

PREVIOUS Choice